ഇളങ്ങുളം: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ചോലയിൽ തോമസ് ദേവസ്യ (72) നിര്യാതനായി. ഭാര്യ: മാനത്തൂർ കുറുമാന്തോട്ടത്തിൽ കുടുംബാംഗം മേരിക്കുട്ടി തോമസ്. മക്കൾ: ലിൻസി, ലിനു, പരേതയായ ലിജി. മരുമക്കൾ: ജോജോ തോമസ് പൂഞ്ഞാർ, രതീഷ് ജോർജ് പൂഞ്ഞാർ.
കൊല്ലപ്പിള്ളി: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന വയോധിക മരിച്ചു. ഏഴാച്ചേരി വേരംപ്ലാക്കല്‍ പരേതനായ അപ്പുക്കുട്ടെൻറ ഭാര്യ ഭവാനിയാണ് (80) മരിച്ചത്. മംഗള്ഡാം മുക്കുറ്റിയില്‍ കുടുംബാംഗമാണ്. മക്കള്‍: സുരേന്ദ്രന്, ബാബു, അനൂപ് (ബഹ്ൈറന്‍), പരേതരായ മോഹനന്, ബിജു. മരുമക്കള്‍: രമ, ചന്ദ്രിക, അനിത, സിന്ധു, ശരണ്യ. സംസ്കാരം നടത്തി.