ഈരാറ്റുപേട്ട: തെക്കേക്കര ഇസ്മായിൽപറമ്പിൽ പരേതനായ സൈനുദ്ദീൻ ലബ്ബയുടെ ഭാര്യ നബീസ (84) നിര്യാതയായി. പേരകത്തുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് ബഷീർ, ഐഷ, മുഹമ്മദ് ഹനീഫ, സെയ്ദുമുഹമ്മദ്, മുഹമ്മദ് അഷറഫ് മൗലവി (മൻബഉൽ ഖൈറാത് അറബി കോളജ് മുദരിസ്), പരീത്, സത്താർ മൗലവി, ഉമ്മുസൽമ, ആരിഫ. മരുമക്കൾ: ലൈല, റാബിയ, സലീന, ഐഷ, ഹസീന, നജ്മ, അബ്ദുറഹ്മാൻ, മുഹമ്മദ് റഹീം, പരേതനായ മജീദ്.