പറവൂർ: കോട്ടയിൽകോവിലകം പാറക്കടവ് പുഴയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. എരൂർ കോഴിവെട്ടം വെളിയിൽ തച്ചിലുപറമ്പിൽ സുന്ദരെൻറ മകൻ സുമീഷാണ് (29) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.
ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം കോട്ടയിൽ കോവിലകത്തുള്ള മറ്റൊരു സുഹൃത്തായ മനുവിെൻറ വീട്ടിലെത്തിയ സുമീഷ്, പുഴയിൽ കക്ക വാരാൻ മനു ഇറങ്ങുന്നതുകണ്ട് കൂടെയിറങ്ങി. മനുവിെൻറ കരച്ചിൽ കേട്ടാണ് സുമീഷിനെ കാണാതായ വിവരം കരയിലുള്ള മറ്റ് കൂട്ടുകാർ അറിയുന്നത്.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.
പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. മാതാവ്: ഉഷ. സഹോദരി: സുമിത.