പറവൂർ: കോവിഡ് ബാധിതനായി വീട്ടിൽ ചികിത്സയിലിരുന്ന കെടാമംഗലം പുതുവേലിൽ പി.വി. മുരുകൻ (56) നിര്യാതനായി. മത്സ്യത്തൊഴിലാളിയാണ്.നാലുദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്.ഭാര്യ: സുജി. മക്കൾ: സുമേഷ്, മനീഷ്. മരുമകൾ: അഖില.