മുണ്ടക്കയം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പനക്കച്ചിറ കാപ്പിൽ അശോകനാണ് (54) മരിച്ചത്. മാർച്ച് 26ന് പനക്കച്ചിറ ആനക്കുളം കവലക്ക് സമീപം അശോകൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു.ചികിത്സയിൽ കഴിയവേ കോവിഡ് പോസിറ്റിവാകുകയും ചെയ്തിരുന്നു. ഭാര്യ: തുളസി. മക്കൾ: അരുൺ, ആതിര. മരുമക്കൾ: അമ്പിളി, വിനോദ്.