പറവൂർ: നന്ത്യാട്ടുകുന്നം അച്ചൻചേരിൽ എ.വി. പുഷ്കരൻ (71, റിട്ട. എൻജിനീയർ, ഇൻറഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട്) നിര്യാതനായി. ഐ.എഫ്.പി എംപ്ലോയിസ് യൂനിയൻ (സി.ഐ.ടി.യു) മുൻ ജനറൽ സെക്രട്ടറിയും സി.പി.എം നന്ത്യാട്ടുകുന്നം ഈസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാല, നന്ത്യാട്ടുകുന്നം നാടക അരങ്ങ് എന്നിവയുടെ മുൻനിര പ്രവർത്തകനുമായിരുന്നു. ഭാര്യ: സലില. മക്കൾ: ശ്യാം ജൂലി, ശ്യാം ലെനിൻ (ചലച്ചിത്ര സംവിധായകൻ, നാടകപ്രവർത്തകൻ), ശ്യാം അരുൺ (ബിസിനസ്), ശ്യാംശീതൾ (തിരക്കഥാകൃത്ത്, നടൻ). മരുമക്കൾ: സജീവ്, ശരണ്യ, ഗീതു, ശ്രീക്കുട്ടി.