കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം രാത്രി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടാമനും മരിച്ചു. എരുമേലി വാഴക്കാല ലെയ്നിൽ മറ്റത്തുമുണ്ടയിൽ വിജയെൻറ മകൻ അതുൽ വിജയനാണ് (25) വ്യാഴാഴ്ച മരിച്ചത്. അപകടത്തിൽ എരുമേലി കണ്ണിമല കാട്ടിപുരക്കൽ ടി.കെ. ബിജോ (25) തൽക്ഷണം മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ 26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്കും കുളപ്പുറം ഒന്നാം മൈലിനും ഇടയിൽ ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം. രക്തം വാർന്നുകിടന്ന ഇരുവെരയും രാത്രി പത്തോടെ പാലക്കാട്ടുനിന്ന് എരുമേലിക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കെ.സി. പുന്നൂസും കണ്ടക്ടർ ടി.കെ. സന്തോഷ് മോനും ചേർന്ന് യാത്രക്കാരുെടയും നാട്ടുകാരുെടയും സഹായത്തോടെ ബസിൽതന്നെ 26ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതുലിെൻറ മാതാവ്: സുധ. സഹോദരി: അനഘ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.