ഗാന്ധിനഗർ: മര്യാത്തുരുത്ത് ഹിൽവ്യൂവിൽ സി. ഭാസ്കരൻ നായർ (87) നിര്യാതനായി. സൗത്ത് ഇന്ത്യൻ ടിംബർ ഇൻഡസ്ട്രീസ്, കുമാരനല്ലൂർ ടൈൽ വർക്സ് എന്നിവയുടെ മാനേജിങ് പാർട്ണറും കുടമാളൂർ കലാകേന്ദ്രം, ഭാവൻസ് സ്കൂൾ എന്നിവയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു. ഭാര്യ: തൈക്കാട് കോവിൽവിള കുടുംബാംഗം ശ്രീകുമാരിയമ്മ. മക്കൾ: ദേവി (തിരുവനന്തപുരം), മിനി (യു.കെ), ഉണ്ണി (തിരുവനന്തപുരം), കണ്ണൻ, (ദുബൈ), ഗോപാൽ (പുണെ). മരുമക്കൾ: ഡോ. രവികുമാർ (തിരുവനന്തപുരം), ഡോ. ചന്ദ്രമോഹൻ (യു.കെ), തനൂജ (തിരുവനന്തപുരം), ഷീജ (ദുബൈ), പ്രിയ (പുണെ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.