പൂഞ്ഞാർ: തയ്യിൽ പരേതനായ കുരുവിളയുടെ (പാപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. ചെമ്മലമറ്റം മൂന്നാനപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സാബു, സജി കെ. തയ്യിൽ (ഹെഡ്മാസ്റ്റർ, സെൻറ് മേരീസ് എച്ച്.എച്ച്.എസ്, കുറവിലങ്ങാട്), സാൻറി, സജിനി (യു.എസ്), ആൻസി. മരുമക്കൾ: നിഷ മാളിയേക്കൽ അരുവിത്തുറ (സർവിസ് സഹകരണ ബാങ്ക്, പൂഞ്ഞാർ), സിസിലിയ ഷൈൻ ഈരവേലിൽ എറണാകുളം (അധ്യാപിക, ചാവറ പബ്ലിക് സ്കൂൾ, പാലാ), പരേതനായ ബെന്നി കുറ്റിയാനിക്കൽ കുന്നോന്നി, ജോസ് അഴകത്ത് പെരിങ്ങുളം (യു.എസ്), കെ.വി. സണ്ണിച്ചൻ കൊച്ചുപറമ്പിൽ ചേറ്റുതോട് (സെൻറ് ജോസഫ്സ് എച്ച്്.എസ്.എസ്, വിളക്കുമാടം). സംസ്കാരം ഞായറാഴ്ച 11.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം പയ്യനിത്തോട്ടം സെൻറ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.