മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം കങ്ങഴപ്പറമ്പിൽ ഹമീദ്കുട്ടി (63) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മുണ്ടക്കയം സ്വദേശി ഉമൈബാൻ. മക്കൾ: ഷെഹന, ഷെമീന, പരേതയായ പാരിഷ. മരുമക്കൾ: നവാസ്, സിറാജ്. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പാലിച്ച് പെരുവന്താനം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു. ടീം വെൽഫെയർ അംഗങ്ങളായ അൻസർ റഷീദ്, മുഹമ്മദ് യാസീൻ, യാസിർ സുരഭി, ഇസ്മായിൽ വാക്വെൽ, ബിലാൽ പെരുവന്താനം, അബ്ദുൽഹയ്യ് തുടങ്ങിയവർ നേതൃത്വം നൽകി.