കാലടി: എം.സി റോഡിൽ മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ടിപ്പറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാണിക്യമംഗലം പൊതിയക്കര വാളാഞ്ചേരി വീട്ടിൽ ബേബിയാണ് (57) മരിച്ചത്. പോളിയോ ബാധിച്ച് ചെറുപ്പത്തിൽ ഇടതുകാലിെൻറ സ്വാധീനം നഷ്ടപ്പെട്ട ബേബിയുടെ വലതുകാൽ വ്യാഴാഴ്ച അപകടത്തിൽ അറ്റുപോയിരുന്നു. ഗുരുതര പരിക്കേറ്റ ബേബിയെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സക്ക് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച മരിച്ചു. ഭാര്യ: എൽസി. മകൾ: റാണി. സംസ്കാരം പിന്നീട്.