വൈക്കം: അക്കരപ്പാടത്തെ ആദ്യകാല സി.പി.ഐ നേതാവ് മുപ്പതില്‍ എം.ഡി. രാജപ്പന് (74) നിര്യാതനായി. സി.പി.ഐ അക്കരപ്പാടം ബ്രാഞ്ച് സെക്രട്ടറി, ഉദയനാപുരം ലോക്കല്‍ കമ്മിറ്റി അംഗം, നേരേകടവ് ക്ഷീരോല്പാദക സഹകരണ സംഘം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അഖിലേന്ത്യ കിസാന്‍സഭ ഉദയനാപുരം വെസ്റ്റ് മേഖല പ്രസിഡൻറായും അക്കരപ്പാടം കയര്‍ സഹകരണസംഘം ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഏനാദി കാട്ടിത്തറ കുടുംബാംഗം സുമ. മക്കള്‍: രതീഷ് (എസ്.എൻ.ഡി.പി യോഗം അക്കരപ്പാടം ശാഖ പ്രസിഡൻറ്), ഷാനി. മരുമക്കള്‍: സുനിത, പരേതനായ ഉല്ലാസ്.