മുണ്ടക്കയം: കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് ചാച്ചികവല അമ്പാട്ട് ജെ. തോമസ് (തമ്പിക്കുട്ടി -73) നിര്യാതനായി. കവിയൂർ അമ്പാട്ട് കുടുംബാംഗമാണ്. ഭാര്യ: പേരകത്ത് കുടുംബാംഗം പരേതയായ ലാലമ്മ. മകൻ: ജിസ് ജോൺ തോമസ് (ആസ്ട്രേലിയ). മരുമകൾ: ഷീന (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ ദേവാലയ കുടുംബ കല്ലറയിൽ.