മാങ്ങാനം: ഇരവിമംഗലത്ത് എൻ. ബാലകൃഷ്ണപിള്ള (റിട്ട. പോസ്റ്റ്മാസ്റ്റർ, 84) നിര്യാതനായി. സപ്താഹവേദികളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പനമറ്റം വട്ടക്കാനത്തിൽ കുടുംബാംഗം പരേതയായ വി.ജി. ഭാഗീരഥിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് യു.പി സ്കൂൾ, തമ്പലക്കാട്). മക്കൾ: ഉണ്ണികൃഷ്ണൻ (മുൻ പഞ്ചായത്ത് മെംബർ, വിജയപുരം), ജയകുമാർ (കോൺട്രാക്ടർ), ജ്യോതി. മരുമകൻ: എൻ. കൃഷ്ണകുമാർ പുളിക്കപറമ്പിൽ, കുടമാളൂർ (പഞ്ചാബ് നാഷനൽ ബാങ്ക്).