മുണ്ടക്കയം: കോവിഡ് ബാധിച്ച് മുണ്ടക്കയത്ത് ഒരാൾകൂടി മരിച്ചു. മുണ്ടക്കയം വെള്ളനാടി സ്വദേശി കടവൻകോട് കെ.ജി. സജീവാണ് (62) ചൊവ്വാഴ്ച മരിച്ചത്. ഇതോടെ പഞ്ചായത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. മുണ്ടക്കയം പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43ന് മുകളിലാണ്. മരിച്ച സജീവ് 20 ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ: ശോഭന. മക്കൾ: സുനു, സൗമ്യ.