തമ്പലക്കാട്: തമ്പലക്കാട് എൻ.എസ്.എസ്.യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കൊന്നയ്ക്കപറമ്പിൽ കെ.എസ്. ഗോവിന്ദൻ നായർ (85) നിര്യാതനായി. കേരള സർവിസ് പെൻഷനേഴ്സ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: സി.എൻ. ലീലാമ്മ (റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ്, തമ്പലക്കാട്) ഇളങ്ങുളം കയ്യൂന്നുപാറ കുടുംബാംഗം. മക്കൾ: ലത (റിട്ട. ഹെഡ്മിസ്ട്രസ്, പരിപ്പ് ഹൈസ്കൂൾ), അജിത്കുമാർ (സ്പെഷൽ തഹസിൽദാർ, കോട്ടയം), ജി. മിനി (ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്.യു.പി സ്കൂൾ, തമ്പലക്കാട്). മരുമക്കൾ: ബി. രവീന്ദ്രനാഥ് (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), ഗീത അജിത് (സെക്രട്ടറി, പൊൻകുന്നം സർവിസ് സഹകരണ ബാങ്ക്), ഇ.എസ്. ശശികുമാർ (ഫെഡറൽ ബാങ്ക്, കാഞ്ഞിരപ്പള്ളി). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.