പാലാ: തിരുഹൃദയ സന്യാസിനിസമൂഹം തിരുഹൃദയ പ്രോവിന്സിലെ കുടക്കച്ചിറ മഠാംഗം സിസ്റ്റര്‍ റോസ്മേരി (90) നിര്യാതയായി. അറക്കുളം കള്ളികാട്ട് പരേതരായ കെ.സി. മാത്യുവിെൻറയും റോസയുടെയും മകളാണ്. സഹോദരി: പരേതയായ ഏലിക്കുട്ടി ജോസഫ് കള്ളികാട്ട് (മണിമല, അറക്കുളം). അറക്കുളം, പാലാ, വെള്ളിയാമറ്റം, മൂലമറ്റം, കുമ്മണ്ണൂര്‍, വയലാ, മേരിലാൻഡ്, മൂന്നിലവ്, നീലൂര്‍, കുടക്കച്ചിറ മഠങ്ങളിലും സ്നേഹഗിരി, സെൻറ് മര്‍ത്താസ് സന്യാസസമൂഹങ്ങളുടെ ആദ്യകാല ഫോര്‍മേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കുടക്കച്ചിറ തിരുഹൃദയ മഠത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കുടക്കച്ചിറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.