നെടുമ്പാശ്ശേരി: കർഷക തൊഴിലാളി യൂനിയൻ എറണാകുളം ജില്ല പ്രസിഡൻറ് എം.കെ. മോഹനൻ (54) കോവിഡ് ബാധിച്ച് മരിച്ചു. കുറുമശ്ശേരി മണ്ണാറത്തറയിൽ പരേതനായ കുട്ടപ്പെൻറ മകനാണ്. കോവിഡ് ബാധയെത്തുടർന്ന് ചാലാക്ക ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം നെടുമ്പാശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അജിത. മക്കൾ: ഭാവരീയ, സാംക്രന്തായ, വിഭൂതിഭൂഷൺ.