ഭരണങ്ങാനം: ക്ലാരമഠാംഗം സിസ്റ്റർ ഇലക്ടാമേരി ഓലിക്കൽ (86) നിര്യാതയായി. ഭരണങ്ങാനം ഓലിക്കൽ ചാണ്ടി_-അന്നമ്മ ദമ്പതികളുടെ മകളാണ്. ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, എസ്.എൽ.ടി.എൽ.പി.എസ് ഭരണങ്ങാനം, സെൻറ് ജോൺസ് എൽ.പി സ്കൂൾ അരുവിത്തുറ, സെൻറ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ പെരിങ്ങുളം, സെൻറ് ജോസഫ് യു.പി സ്കൂൾ മലയിഞ്ചിപ്പാറ എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫാ. അലക്സാണ്ടർ ഓലിക്കൽ (ചാപ്ലയിൻ കാർമൽ മെഡിക്കൽ സെൻറർ, പാലാ), സിസ്റ്റർ ജയ എസ്.എം.എസ് സ്നേഹാലയം പാലാ, കെ.സി. ജോസ് (സണ്ണി), ഫാ. തോമസ് ഓലിക്കൽ (വികാരി സെൻറ് മേരീസ് പള്ളി, പ്ലാശനാൽ), ഡോളി മാത്യു, ലില്ലി ഡേവീസ്, മാഗി ജേക്കബ്, പരേതരായ സെബാസ്റ്റ്യൻ (ജോണി), സിസ്റ്റർ അലക്സ്മേരി, ഡോ. കെ.സി. ബേബി ഓലിക്കൽ (അൽഫോൻസ ഐ ഹോസ്പിറ്റൽ പാലാ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാക്കോളിമഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം ഭരണങ്ങാനം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.