മൂവാറ്റുപുഴ: റിട്ട. ജില്ല ജഡ്ജി മൂവാറ്റുപുഴ കാവുംപടി കൊറ്റാലിൽ ചെറിയാൻ കെ. കുര്യാക്കോസ് (65) നിര്യാതനായി. ഏറ്റുമാനൂർ, പാലാ, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ മജിസ്ട്രേറ്റായും എറണാകുളത്ത് ജില്ല ജഡ്ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം ജില്ല കൺസ്യൂമർ ഫോറം പ്രസിഡൻറായിരുന്നു. മൂവാറ്റപുഴ റോട്ടറി, ജേസീസ് എന്നിവയുടെ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. മോനി ചെറിയാൻ (മൂവാറ്റുപുഴ) കുന്നന്താനം വേലമ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സിൻറു ചെറിയാൻ, അഡ്വ. മിൻറു ചെറിയാൻ, അഡ്വ.സിമിൽ സി. കൊറ്റാലിൽ (എല്ലാവരും എറണാകുളം). മരുമക്കൾ: പൗലോസ് ജേക്കബ് കൊച്ചക്കൽ, കുര്യൻ വർഗീസ് കുളങ്ങര (ഇരുവരും ബിസിനസ്), അഞ്ജലി കുരുട്ടുകുളം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് കോട്ടപ്പടി വാവേലി സെൻറ് ജോർജ് ഹൊറേബ് പള്ളി സെമിത്തേരിയിൽ.