പെരുമ്പാവൂർ: കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ. പുഷ്പ ദാസിെൻറ ഭർത്താവ് സൗത്ത് വാഴക്കുളം പുളിക്കൽ വീട്ടിൽ ദാസ് (54) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തടിയിട്ടപറമ്പിലെ സൂര്യ സ്റ്റുഡിയോ ഉടമയായിരുന്നു. വാഴക്കുളം സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും സി.പി.എം നടക്കാവ് ബ്രാഞ്ച് അംഗവുമാണ്. പരേതനായ നാരായണെൻറയും സരോജിനിയുടെയും മകനാണ്. മക്കൾ: മാനസദാസ് (മഹാരാജാസ് കോളജ് വിദ്യാർഥിനി), വിശാലദാസ് (യു.സി കോളജ് വിദ്യാർഥിനി). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.