പെരുമ്പാവൂർ: പള്ളിക്കവല പരേതനായ കാർത്തിയൻ കോടൻ അഹമ്മദിെൻറ മകൻ പരീത്പിള്ള (76) നിര്യാതനായി. പതിറ്റാണ്ടുകൾ മെക്ക സ്കൂൾ ഡ്രൈവറും ദീർഘകാലം പെരുമ്പാവൂർ മത്സ്യ മാർക്കറ്റിൽ കയറ്റിയിറക്ക് തൊഴിലാളിയുമായിരുന്നു. മെക്ക മസ്ജിദ് മുഅദ്ദീൻ, മൗലൂദ്പുര ജമാഅത്ത് കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എടത്തല കൊല്ലംകുടി കുടുംബാംഗം നബീസ. മക്കൾ: മുഹമ്മദ് (വിസ്ഡം ജില്ല കമ്മിറ്റി അംഗം), ഷിയാസ് (സൗദി), ഷഹ്നാജ്, ഷൈലജ, ഷമിത (അധ്യാപിക, വി.എം.ജെ പബ്ലിക് സ്കൂൾ). മരുമക്കൾ: കുഞ്ഞുമുഹമ്മദ് (ടി.വി.കെ ഫ്രൂട്സ്, പെരുമ്പാവൂർ), അബ്ദുൽ ഗഫൂർ (െലജൻഡ് ട്രസ് സെൻറർ, ആലുവ), െസയ്ത് അലി, നസീമ, ജാസ്മിൻ.