ആലുവ: ശബരിമലയുമായി ആചാരപരമായി ബന്ധമുള്ള കാമ്പിള്ളി കുടുംബത്തിലെ 12ാം തലമുറയിൽപ്പെട്ട ആലങ്ങാട് യോഗം വെളിച്ചപ്പാടും ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ കാമ്പിള്ളി ശങ്കരൻ വേണുഗോപാലിെൻറ മാതാവ് ഉളിയന്നൂർ വലിയ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ (അയ്യപ്പൻ) ഭാര്യയും കാമ്പിള്ളി തറവാട്ടിലെ മുതിർന്ന അംഗവുമായ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. കോവിഡ് ബാധിതയായിരുന്നു. മറ്റുമക്കൾ: മോഹനൻ, ശ്യാമള, മണികണ്ഠൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ജയന്തി, വത്സല, സതീശൻ, വൃന്ദ.