പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്സായ യുവതി മരിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലിചെയ്യുന്ന ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണനാണ് (43) ശനിയാഴ്ച രാത്രി മരിച്ചത്. ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളാണ്. അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. ആയുഷ്, ധനുഷ് എന്നിവർ മക്കളാണ്. ഇവരൊന്നിച്ച് ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു. ഷൈജു, ഷീബ എന്നിവരാണ് സഹോദരങ്ങൾ.
പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിെച്ചന്നാണ് ആദ്യം ലഭിച്ച വിവരം. ഭർത്താവിെൻറ സുഹൃത്തുക്കളാണ് നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അതിനാൽ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഗ്രാമപഞ്ചായത്ത് അംഗം ഉഷ ശ്രീകുമാർ, ബി.ജെ.പി ഭാരവാഹികളായ എ.എസ്. റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ ചേർന്ന് അൽഫോൻസ് കണ്ണന്താനം എം.പിയുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി.