വൈക്കം: കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വൈക്കം സ്വദേശികളായ ബാലകൃഷ്ണൻ (63), ബാബു (65) എന്നിവരുടെ സംസ്കാരം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി. കുടുംബാംഗങ്ങൾ ക്വാറൻറീനിലായ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വൈക്കം ടൗൺ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തിയത്.