കളമശ്ശേരി: കോവിഡ് മൂലം മരിച്ച വയോധികയുടെ സംസ്കാരം കൗൺസിലറുടെ നേതൃത്വത്തിൽ നടത്തി.
ശാന്തിഗിരി തണൽ ഓൾഡ്ഏജ് ഹോം അന്തേവാസിയായ, മുമ്പ് വിടാക്കുഴ എ.കെ.ജി കോളനിയിൽ താമസിച്ചിരുന്ന പരേതനായ കാർത്തികേയെൻറ ഭാര്യ കുഞ്ഞമ്മയുടെ (76) മൃതദേഹമാണ് വാർഡ് കൗൺസിലർ മുഹമ്മദ് ഫെസിയും സുഹൃത്തുക്കളും ചേർന്ന് സംസ്കരിച്ചത്. മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചപ്പോൾ വരാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് മക്കളില്ലാത്ത കുഞ്ഞമ്മയുടെ സംസ്കാരം മകെൻറ സ്ഥാനത്തുനിന്ന് നടത്തിയതെന്ന് കൗൺസിലർ പറഞ്ഞു. കൗൺസിലർക്കൊപ്പം സഹായികളായി ഷിജു ജബ്ബാർ, ഷിബു അയ്യപ്പൻ, ഉണ്ണികൃഷ്ണൻ, ഫൈസൽ മജീദ്, സനബിൻ കരീം എന്നിവരും തണൽ ഓൾഡ്ഏജ് ഹോം സെക്രട്ടറി അനു ലാലു, പ്രസിഡൻറ് മേരി ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു.