പറവൂര്‍: അർബുദം ബാധിച്ച് ഗുരുതര നിലയില്‍ ചികിത്സയിലിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. പുത്തന്‍വേലിക്കര പടയാമ്പിന് സമീപം കത്തനാപറമ്പില്‍ അജയഘോഷിെൻറ ഭാര്യ രേണുകയാണ് (64) വീട്ടില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. ആര്.ടി.പി.സി.ആര് പരിശോധനഫലം ചൊവ്വാഴ്ച ഉച്ചയോടെ ലഭിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. രേണുകയുടെ ഭര്‍ത്താവും മകള്‍ ബീനയും കോവിഡ് പോസിറ്റിവായി ചികിത്സയിലാണ്. കോട്ടപ്പുറം കക്കമാടന്‍ തുരുത്ത് അംഗൻവാടിയില്‍ അധ്യാപികയായിരുന്ന രേണുക കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. മക്കള്‍: ബിനീഷ് (ഹോമിയോ ഡിസ്പെന്‍സറി, പൊയ്യ), രാജേഷ് (റഷ്യ), ബീന. മരുമക്കള്‍: സിൻറ, നിഷ, ജോഷി.
കാഞ്ഞൂർ: പുതിയേടം മുട്ടംതൊട്ടിൽ വീട്ടിൽ പരേതനായ പിയൂസിെൻറ ഭാര്യ ചിന്നമ്മ (64) നിര്യാതയായി. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിഴക്കമ്പലം പള്ളിക്കര വെമ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ് പിയൂസ് 52 ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മക്കൾ: സ്മിത, പോൾ, മരിയ. മരുമക്കൾ: ലിൻജോ, ജോൺപോൾ.
പള്ളുരുത്തി: കോവിഡ് ബാധിച്ച് സഹോദരൻ മരിച്ചതിെൻറ പിറ്റേന്ന് സഹോദരിയും മരിച്ചു. പെരുമ്പടപ്പ് ശ്രീനാരായണ റോഡ് മാളിയക്കൽ വീട്ടിൽ ബീനയാണ് (57) മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അവിവാഹിതയാണ്. സഹോദരൻ ജോയി തിങ്കളാഴ്ചയാണ് മരിച്ചത്.
കാക്കനാട്: തൃക്കാക്കര കരിമക്കാട് എന്‍.പി.ഒ.എല്‍ റോഡില്‍ മംഗലകുഴി വീട്ടില്‍ പരേതനായ കൊച്ചാപ്പി കാക്കൂട്ടിയുടെ മകന് എം.കെ. പ്രകാശന് (55) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: പരേതയായ കല്യാണി. ഭാര്യ: മിനി. മകന്: വിഷ്ണു.