വൈക്കം: വീടിനു സമീപത്തെ കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.
വൈക്കം മൂത്തേടത്തുകാവ് പാലുരുത്തിൽ രാജപ്പെൻറ ഭാര്യ രത്നമ്മയെയാണ് (72) ബുധനാഴ്ച വൈകീട്ട് 3.15ഓടെ വീടിനു സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാൽ വഴുതി കുളത്തിൽ വീണ് മരിച്ചതാണെന്ന് കരുതുന്നു. മക്കൾ: ബിജു, ബിന്ദു (ഇരുവരും വിദേശം), ചന്ദ്രബാബു. വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ചു.