എരുമേലി: വയോധികൻ വീട്ടിൽ മരിച്ചനിലയിൽ. കരിങ്കല്ലുംമൂഴി ബാലൻപിള്ളയെയാണ് (85) ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. വർഷങ്ങളായി ബാലൻപിള്ള ഒറ്റക്കായിരുന്നു താമസം. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നും ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ ക്വാറൻറീനിൽ പോയതായും എരുമേലി എസ്.എച്ച്.ഒ എ. ഫിറോസ് പറഞ്ഞു.