ഏറ്റുമാനൂര്‍: കാണക്കാരി പഞ്ചായത്ത് മുന്‍ പ്രസിഡൻറും കാണക്കാരി പാലവേലില്‍ ചെറിയാെൻറ മകനുമായ ബിനോയ് ചെറിയാന് (44) നിര്യാതനായി. കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റിവായെങ്കിലും അനുബന്ധരോഗങ്ങളാല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ തുടരവെയാണ് മരണം. നിലവില്‍ കാണക്കാരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗമാണ്. എട്ടാം വാര്‍ഡില്‍നിന്ന് ജയിച്ചാണ് മുന്‍ഭരണസമിതിയില്‍ പ്രസിഡൻറായത്. കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ആയിരുന്നു. ഭാര്യ: ഷീന (നഴ്സ്, മാതാ ഹോസ്പിറ്റല്‍, തെള്ളകം). മക്കള്‍: അലീറ്റ മരിയ (എസ്.എഫ്.എസ് സ്കൂള്‍ വിദ്യാര്‍ഥിനി), ആൻറണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്12ന് പട്ടിത്താനം രത്നഗിരി സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.