കൊച്ചി: ചലച്ചിത്ര ഛായാഗ്രഹകനും വെളുത്തേടത്തുപറമ്പിൽ പരേതനായ അമീർജാെൻറ മകനുമായ വി.എ. ദിൽഷാദ് (പിപ്പി, 54) മുംബൈയിൽ നിര്യാതനായി. ഛായാഗ്രഹകൻ രാമചന്ദ്രബാബുവിെൻറ കൂടെ 53ഓളം മലയാള ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുംബൈയിൽ അബ്ബാസ് മസ്താെൻറ രണ്ട് ഹിന്ദി ചിത്രത്തിൽ ഛായാഗ്രഹകനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് മറാത്തി ചിത്രങ്ങളിലും മൂന്ന് ഇംഗ്ലീഷ് ചിത്രങ്ങളിലും ഛായാഗ്രഹകനായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: നൂർജഹാൻ. ഭാര്യ: ബബിത. മകൻ: അമൻ ദിൽഷാദ്. സഹോദരങ്ങൾ: ജഹാംഗീർ, താജുദ്ദീൻ, മനോജ്, ആശ മെഹ്ബൂബ്, രേഷ ആസിഫ്.