പൈക: ഇടറോഡിൽനിന്ന് പിന്നോട്ടെടുത്ത ടിപ്പറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പൈക പാമ്പോലി തൈപ്പറമ്പിൽ റോയിയുടെ മകൻ ജോബിനാണ് (18) മരിച്ചത്. ബൈക്കിൽ ഒപ്പം യാത്രചെയ്തിരുന്ന പാമ്പോലി കുന്നപ്പള്ളിൽ അലനെ (19) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.45ന് പൈക ആശുപത്രിപ്പടിക്ക് സമീപമാണ് അപകടം. പുല്ലുവെട്ടാൻ പോയി മടങ്ങുകയായിരുന്നു യുവാക്കൾ. ജോബിെൻറ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: ബിന്ദു. സഹോദരൻ: റോബിൻ (കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ, പൈക).