പാലാ: മുരിക്കുംപുഴ നെല്ലാനിക്കൽ (ജ്യോതിഭവൻ) റിട്ട. ഹെൽത്ത് സൂപ്പർവൈസർ ഗോപാലകൃഷ്ണൻ നായർ (വേണു -77) നിര്യാതനായി. മുരിക്കുംപുഴ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, പെൻഷനേഴ്സ് യൂനിയൻ സ്റ്റേറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം ഇറഞ്ഞാൽ ഇളങ്ങൂർ കുടുംബാംഗം പരേതയായ പത്മിനിയമ്മ. മക്കൾ: ജ്യോതിരശ്മി, കൃഷ്ണ ജ്യോതിസ് (സി.ഇ.ഒ ബ്രിഡ്ജ് ഗ്ലോബൽ). മരുമക്കൾ: രാജീവ് തമ്പി തിരുവനന്തപുരം (എസ്.എൻ.സി ലാവലിൻ കമ്പനി മുൻ റീജനൽ ഡയറക്ടർ), സൗമ്യ.