കളമശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. പാനായിക്കുളം പരുത്തിക്കലോടി വീട്ടിൽ പി.എ. ശശിയുടെ ഭാര്യ സി.എ. അല്ലിയാണ് (54) മരിച്ചത്. ഈ മാസം 10ന് സൗത്ത് കളമശ്ശേരി യൂനിവേഴ്സിറ്റി സിഗ്നലിൽ ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരിക്കവെ പിക്അപ് വാൻ ഇടിക്കുകയായിരുന്നു. എറണാകുളം ലൂർദ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആലങ്ങാട് പൊതുശ്മാശാനത്തിൽ സംസ്കരിച്ചു. മക്കൾ: സരിത, സവിത. മരുമക്കൾ: സനീഷ്, ലിജു.