പാലാ: പാലാ നഗരസഭ മുന്‍ കൗണ്‍സിലര്‍ തോമസ് ജോസഫ് മൂലങ്കുഴയ്ക്കല് (68) നിര്യാതനായി. ഭാര്യ: ഞീഴൂര്‍ പട്ടന്കുളം കുടുംബാംഗം ലീലാമ്മ. മക്കള്‍: ജോസ് (എക്സ് മിലിട്ടറി), പ്രശാന്ത് (മിലിട്ടറി സര്‍വിസ്), ശാലിനി, ടോം (ഇരുവരും ദുബൈ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കരൂര്‍ തിരുഹൃദയ പള്ളി സെമിത്തേരിയില്‍.