ആലുവ: ഗുരുദേവൻ മാസിക സ്ഥാപക പത്രാധിപർ പരേതനായ ആലുവ ഗുരുദേവ ഭവനിൽ പി.വി. സുകുമാര ശാസ്ത്രിയുടെ ഭാര്യയും മാസികയുടെ അസോസിയേറ്റ് എഡിറ്ററുമായ കുസുമ കുമാരി (91) നിര്യാതയായി. കടുങ്ങല്ലൂർ സായ് ഗ്രാമത്തിൽ സായ്ശക്തിയിൽ മകൻ സുദർശനനൊപ്പമായിരുന്നു താമസം. മറ്റ് മക്കൾ: ധരിത്രി, രാജാരത്നം, സുമൻ, ഓംകാർ (ചീഫ് എഡിറ്റർ, ഗുരുദേവൻ മാസിക), വിദ്യ. മരുമക്കൾ: ലളിത, കുമാരി, ആശ, ലത, രാജേന്ദ്രൻ, പരേതനായ ജയാനന്ദൻ.