കാഞ്ഞിരപ്പള്ളി: ഇടക്കുന്നം -വട്ടക്കാവ് റോഡിൽ ഇടക്കുന്നം സഹകരണ ബാങ്കിനുസമീപം ഉണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു.
ഇടക്കുന്നം തെക്കെവയലിൽ സണ്ണിയുടെ മകൻ എബിനാണ് (19) മരിച്ചത്. അള്ളുങ്കപ്പടി വളവിൽ ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.
ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.
മാതാവ്: സോജി. സഹോദരങ്ങൾ: അഞ്ജന, അനീറ്റ. സംസ്കാരം ഞായറാഴ്ച നടക്കും.