മണ്ണഞ്ചേരി: പഞ്ചായത്ത് ഏഴാംവാർഡ് പാണ്ട്യംചിറയിൽ പരേതനായ അലിയുടെ ഭാര്യ റഹ്മ (64) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അബ്ദുൽസലാം, ജുമൈലത്ത്, ഖൈറുന്നിസ, റജുല. മരുമക്കൾ: റജീന, അബ്ദുൽകലാം (സൗദി), സുധീർ, റിയാസ്.
ചേർത്തല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ പൂത്തറ നികർത്തിൽ വേലായുധൻ (80) മരിച്ചു. എരമല്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം. ഭാര്യ: ശാന്തകുമാരി. മക്കൾ: ജയമോൾ, രജനി, ജോഷി. മരുമക്കൾ: പ്രിയപ്പൻ, വിനോദ്കുമാർ, വിദ്യ.
മണ്ണഞ്ചേരി: മുൻ പലചരക്ക് വ്യാപാരി മണ്ണഞ്ചേരി പഞ്ചായത്ത് ആറാംവാർഡ് കിഴക്കത്ത് അബൂബക്കർകുഞ്ഞ് (79) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഖദീജക്കുട്ടി. മക്കൾ: അഷറഫ് (ന്യൂെജൻ ഫുട്വെയർ, പുത്തനങ്ങാടി), സാജിത, അബ്ദുൽഖാദർ, കബീർ സഖാഫി (ഫ്രീക്കൻസ് മെൻസ്വെയർ കൈചൂണ്ടിമുക്ക്), റഹ്മത്ത്, ബീമ, ജുമൈലത്ത്. മരുമക്കൾ: സുഹുദ, അബ്ദുൽകലാം (ബിസിനസ്), സുഹ്റ, ഷംല, സഈദ്, കബീർ മദനി.