ആലുവ: പ്രമുഖ പണ്ഡിതനും അബൂദബി സുന്നി സെൻറർ സ്ഥാപക പ്രസിഡൻറും ഇന്ത്യൻ ഇസ്ലാമിക് സെൻറർ, തൃശൂർ എം.ഐ.സി, എറണാകുളം കളമശ്ശേരി മർകസ് തുടങ്ങിയവയുടെ ആദ്യ കാല സാരഥിയുമായ ആലുവ സി.എം. അലിക്കുഞ്ഞ് മുസ്ല്യാർ (87) നിര്യാതനായി. എം.ഐ.സി അബൂദബി കമ്മിറ്റി പ്രസിഡൻറ്, എസ്.വൈ.എസ് എറണാകുളം ജില്ല പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ: ആമിന. മക്കൾ: സകിയ്യ, സഫിയ്യ, സുമയ്യ, സകരിയ്യ (സൈന ഫുഡ്കോർട്ട്, ആലുവ).
മരുമക്കൾ: ഹസൈനാർ (ഡയറക്ടർ, സുറൂർ പ്ലാസ്റ്റിക്സ്, മാറമ്പിള്ളി), സുൽഫിക്കർ ഹുസൈൻ (അധ്യാപകൻ, എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, പാവറട്ടി), സാദിഖ് (ഡയറക്ടർ, പേൾ പോളിമേഴ്സ്, പുല്ലുവഴി), ജസ്ന.