പൊൻകുന്നം: നാഗർകോവിൽ പാർവതിപുരം ശ്രീധരസ്വാമി സന്നിധാനം മഠാധിപതി ശ്രീധരസ്വാമി (80) നിര്യാതനായി. ചിറക്കടവ് പൂവത്തുങ്കൽ കുടുംബാംഗമാണ്. ചെന്നൈയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാർവതിപുരം ശ്രീവനമാലീശ്വര ക്ഷേത്രം ഉൾപ്പെടെ ആധ്യാത്മിക കേന്ദ്രം ആചാര്യനായിരുന്നു. ചിറക്കടവ് പൂവത്തുaങ്കൽ പി.ജി. ശിവശങ്കരൻ നായരുടെയും ചെറ്റേടത്ത് പാർവതിയമ്മയുടെയും മകനാണ്. എൺപതിലധികം ആധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ചു. ഭാര്യ: ജി. രാധ (റിട്ട. അധ്യാപിക). മകൾ: ഗായത്രി ശ്രീധരൻ (അധ്യാപിക, ഗവ. സ്കൂൾ, പൂവരണി). മരുമകൻ: ശ്രീജിത്ത് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ചങ്ങനാശ്ശേരി).