അങ്കമാലി: നഗരസഭ മുൻ വൈസ് ചെയർമാനും ട്രേഡ് യൂനിയൻ നേതാവും റിട്ട. ടെൽക്ക് ജീവനക്കാരനുമായ അങ്കമാലി ടി.ബി നഗർ വല്ലൂരാൻ വീട്ടിൽ വി.ഡി. ജോസഫ് (75) നിര്യാതനായി. ഡി.സി.സി അംഗം, ഈറ്റ -തഴ -കാട്ടുവള്ളി കോർപറേഷൻ ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി ജോസഫ് (റിട്ട. തോഷിബ ആനന്ദ് കമ്പനി). മക്കൾ: ഡാർവിൻ, ടെൽഷി, ഡാർലി. മരുമക്കൾ: മാർട്ടിൻ, ജയിൻ, സിറിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് അങ്കമാലി സെൻറ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ.