കളമശ്ശേരി: ഏലൂർ ഡിപ്പോ പുഴയിൽ 55 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹം കണ്ടെത്തി. രാവിലെ ഏലൂർ അഗ്നിരക്ഷാസേനയെത്തി കരക്കടുപ്പിച്ചു. നടപടികൾ പൂർത്തിയാക്കിയ ഏലൂർ പൊലീസ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൈയിൽ പച്ചകുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പഴക്കം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.