മൂവാറ്റുപുഴ: സൗത്ത് മാറാടി തെക്കേടത്ത് എൽസ്റ്റൺ എബ്രഹാം (27) നിര്യാതനായി. ഡി.വൈ.എഫ്.ഐ മാറാടി മേഖല ജോയൻറ് സെക്രട്ടറിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ടി.വി. അവിരാച്ചെൻറ (മാറാടി സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം, സി.പി.എം മാറാടി ലോക്കൽ കമ്മിറ്റി മുൻ അംഗം, സൗത്ത് മാറാടി ബ്രാഞ്ച് അംഗം) മകനാണ്. മാതാവ്: ചിന്നമ്മ. ഭാര്യ: ലിൻറ സഹോദരി: ക്രിസ്റ്റിന.