കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങരയിൽ ചങ്ങമ്പുഴ പാർക്കിനു സമീപം എം.എസ് ബേക്കറി ഉടമ എം.എസ്. രഘുനാഥ് (66) കോവിഡ് ബാധിച്ച് നിര്യാതനായി. ഇടപ്പള്ളി സണ്ണി പാലസിൽ മങ്ങാട്ടുവീട്ടിലായിരുന്നു താമസം. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപ്പള്ളി യൂനിറ്റ് സെക്രട്ടറി, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം മുൻ ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടക നടനും സംവിധായകനുമായിരുന്നു. ഭാര്യ: ശ്രീനിധി. മക്കൾ: ശ്യാമ ആർ. നാഥ്, ശരത് ആർ. നാഥ് (സിനിമ തിരക്കഥാകൃത്ത്).