അങ്കമാലി: നസ്രത്ത് സന്യാസ സഭയിലെ സെൻറ് ജോസഫ് പ്രോവിൻസ് അംഗം സിസ്റ്റർ ഹെലൻ സി.എസ്.എൻ (81) നിര്യാതയായി. തിരുമുടിക്കുന്ന് വെണ്ണൂക്കാരൻ പരേതരായ ഔസേഫ് -റോസ ദമ്പതികളുടെ മകളാണ്. എടക്കുന്ന്, മാതൃഭവനം, തൃക്കാരിയൂർ, മറയൂർ, കോതമംഗലം, മാർട്ടിൻ കോൺവൻറ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് എടക്കുന്ന് മാതൃഭവനം െസമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ ചാക്കുണ്ണി, സിസ്റ്റർ ചാൾസ് എസ്.എ.ബി.എസ്, മേരി, പോളി, റാഫേൽ, പരേതനായ വർഗീസ്, ജോസ്.