എടവനക്കാട്: കറുകപ്പാടത്ത് പരേതനായ മീമിയുടെ മകൻ മുഹമ്മദ് (72) നിര്യാതനായി. എടവനക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം, ഇസ്ലാമിക് വെൽഫെയർ ഫോറം ഗവേണിങ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൊടുങ്ങല്ലൂർ മാടവന തോട്ടുങ്ങൽ കുടുംബാംഗം ഖദീജ. മക്കൾ: ഷംല, ഷാനവാസ്, ഷംന. മരുമക്കൾ: അനസ്, സബീർ, ഹൈനസ്.