മൂവാറ്റുപുഴ: മാറാടി എയ്ഞ്ചൽ വോയ്സ് ജങ്ഷൻ മാടവന പള്ളിപ്പുറത്ത് വീട്ടിൽ ചന്ദ്രെൻറ മകൻ രൂപേഷ് (42) മസ്കത്തിൽ നിര്യാതനായി. മസ്കത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മാതാവ്: മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂനിയൻ വനിതസംഘം പ്രസിഡൻറ് നിർമല. ഭാര്യ: ശ്രീജ (മാറാടി മുറിത്തോട്ടം കുടുംബാംഗം). മക്കൾ: നീരജ് രൂപേഷ്, നക്ഷത്ര രൂപേഷ് (ഇരുവരും വിദ്യാർഥികൾ).