ആലുവ: റിട്ട. ഡിവൈ.എസ്.പി ആലുവ തോട്ടക്കാട്ടുകര ജാസ്മിൻ ഡെയിലിൽ ജി. സ്റ്റീഫൻ (74) നിര്യാതനായി. കൊല്ലം തങ്കശ്ശേരി ജലാസ്ഥപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: പറവൂർ വടക്കുംപുറം പുതിയവീട്ടിൽ ജാസ്മിൻ. മക്കൾ: എൽസ സ്റ്റീഫൻ, ലിസ സുനിൽ. മരുമകൻ: സുനിൽ. സർവിസിലിരിക്കേ പക്ഷാഘാതത്തെതുടർന്ന് ചികിത്സയിലായിരുന്നു. പൊലീസ് ബഹുമതികളോടെ സംസ്കാരം നടത്തി.