കൊച്ചി: ദേശാഭിമാനി കൊച്ചി യൂനിറ്റിൽ ആദ്യകാലംമുതൽ ഫയൽ ബൈൻഡിങ് സഹായിയായിരുന്ന വടുതല ഗണേശ് കലാമന്ദിർ റോഡ് പോഴമംഗലത്തുവീട്ടിൽ പി.ജി. ചാണ്ടി (90) നിര്യാതനായി. കോവിഡിനെ തുടർന്ന് ആലുവ താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. 1970 മുതൽ ദേശാഭിമാനി കൊച്ചി യൂനിറ്റ് ലൈബ്രറിയിലെ ഫയലുകളും മാനേജ്മെൻറ് രേഖകളും ബൈൻഡ് ചെയ്തിരുന്നു. എറണാകുളം ഐ.എസ് പ്രസ്, വടുതലയിലെ സ്വകാര്യ പ്രസ് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ മേരി. മക്കൾ: ജോർജ്, എൽസി, ജോഷി, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: സീന, സുനി, പരേതനായ മാണിക്കൻ.