കോതമംഗലം: പാറമടയിൽ ജോലിക്കിടെ യുവാവ് കാൽ വഴുതി വീണ് മരിച്ചു. പിണ്ടിമന കുളങ്ങാട്ട് കുഴിയിൽ വാടകക്ക് താമസിക്കുന്ന വടാട്ടുപാറ സ്വദേശി കുമ്പക്കൽ ബിജുവാണ് (48) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ പിണ്ടിമന വേട്ടാമ്പാറയിലെ പാറമടയിലാണ് അപകടം. സുരക്ഷ ബെൽറ്റിൽ തൂങ്ങി പൊട്ടിച്ച കല്ലുകൾ ഇളക്കി മാറ്റുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ കഴുത്തിന് പരിക്കേൽക്കുകയായിരുന്നു. കൂടെ പണിയെടുത്തിരുന്നവർ ഉടനെ ബസേലിയോസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷൈനി. മക്കൾ: അശ്വതി, ബിദുമോൻ.